പത്തനംതിട്ട: കേരളത്തിലെ തോട്ടം മേഖലയില്‍ വന്‍കിട കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിഡിജെഎസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍ പറഞ്ഞു.
ബിഡിജെഎസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അഡ്വ.പി.സി.ഹരി, അഡ്വ.ബോബി കാക്കാനപ്പള്ളില്‍, സംസ്ഥാനകമ്മിറ്റിയംഗം എന്‍.വിനയചന്ദ്രന്, ജില്ലാ ട്രഷറര്‍ റ്റി.പി.സുന്ദരേശന്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിജി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: