ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച മദ്യവില്പന ശാല അടച്ചുപ്പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്നലെ ഗുരുവായൂരില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ക്ഷേത്രപരിസരത്തെ ബാധിച്ചില്ല. ഹര്‍ത്താല്‍ ശക്തമായത് തൈക്കാട്-ചൊവ്വല്ലൂര്‍പ്പടി മേഖലകളിലാണ്.
തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള ബസ്സുകള്‍ കൂനംമുച്ചി, കണ്ടാണശ്ശേരി ഭാഗങ്ങളിലെത്തി സര്‍വ്വീസ് നിര്‍ത്തി. അവിടെനിന്നും യാത്രക്കാര്‍ക്ക് ഗുരുവായൂരിലേക്ക് നടക്കേണ്ടി വന്നു. ചൊവ്വല്ലൂര്‍പ്പടിയില്‍ ചെറിയ വാഹനങ്ങള്‍ പോലും ഓടുന്നത് തടഞ്ഞു. ഉച്ചയായപ്പോഴേക്കും വാഹനങ്ങള്‍ ഓടിത്തുടങ്ങി.
ക്ഷേത്രനടകളിലെ ഹോട്ടലുകളും കടകളും തുറന്നതുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഹര്‍ത്താല്‍ ദിവസം ക്ഷേത്രനടകളിലെ കടകള്‍ അടപ്പിക്കില്ലെന്ന് സമരസമിതിക്കാര്‍ അറിയിച്ചിരുന്നു. ഇന്നര്‍ റിങ് റോഡുകളിലുള്ള കടകളൊന്നും അടച്ചില്ല. എന്നാല്‍ ഔട്ടര്‍ റിങ് റോഡുകളിലേയും, പടിഞ്ഞാറെനട ജംങ്ഷനിലേയും സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ക്ഷേത്ര പരിസരത്ത് ഓട്ടോറിക്ഷകള്‍ ഓടിയത് ഭക്തര്‍ക്ക് സൗകര്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: