ലണ്ടന്‍: അഗ്‌നിക്കിരയായ ഗ്രെന്‍ഫെല്‍ ടവറും പരിസര പ്രദേശങ്ങളും എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും സന്ദര്‍ശിച്ചു. തീപിടിത്തത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിയാന്‍ കഴിയില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദര്‍ശനം.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന വോളണ്ടിയര്‍മാരുമായും ഇവിടുത്തെ ജനങ്ങളുമായും ഇരുവരും സംസാരിച്ചു. അതേ സമയം പ്രത്യേക സംഘത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാം ദിവസവും കാണാതയവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
17 പേര്‍ക്കാണ് തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.
















