ലണ്ടന്‍: ബ്രിട്ടനില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു. യുകെ റോയല്‍ ടാങ്ക് റെജിമെന്റില്‍ നിന്നുള്ള സൈനികരാണ് മരിച്ചത്.
വ്യാഴാഴ്ച പരിശീലനത്തിനിടെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
പരിക്കേറ്റ മറ്റ് നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
















