നിലമ്പൂര്‍: സ്ത്രീ ശാക്തീകരണത്തിനായി മോദി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നെതന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ.
മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ നട മോദി ഫെസ്റ്റ് വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പദ്ധതികളാണ് സ്ത്രീകളുടെ ക്ഷേമത്തിനായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് പ്രസവ ശുശ്രൂഷ അവധി ആറുമാസമാക്കി. ശൗച്യാലയങ്ങളുടെ അപര്യാപ്തതമൂലം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എട്ടാംക്ലാസ് മുതല്‍ നിലച്ചു പോയിരുന്നു. ഇതുമൂലം രാജ്യത്ത് സമ്പൂര്‍ണ ശൗചാലയം പദ്ധതി സ്കൂളുകളില്‍ സ്ഥാപിച്ചു. രാജ്യത്ത് 4.64 കോടി ശൗചാലയങ്ങളാണ് മോദി സര്‍ക്കാര്‍ വന്നശേഷം സ്ഥാപിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി ഡോ.ജെ.ഗീതാകുമാരി അദ്ധ്യക്ഷയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, കെ.സി.വേലായുധന്, രവി തേലത്ത്, രശ്മില്‍നാഥ്, അഡ്വ.ടി.കെ അശോക് കുമാര്‍, കുഞ്ഞിമുഹമ്മദ്, അഡ്വ.എം.സുചിത്ര, ഓമന കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: