മലപ്പുറം: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിതരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുന്നതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കി.
വിവിധയിനം പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ദിവസവും 600ലേറെ പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രോഗികളെയും ഡോക്ടര്‍മാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മൂന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കാതിരുന്നതാണ് ഇത്രയും പ്രശ്നമാകാന്‍ കാരണം.
അസുഖത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗം പകരുന്നതെങ്ങനെ, മുന്‍കരുതലുകള്‍ എന്തൊക്കെ എടുക്കാം, ഏതുതരം ചികിത്സയാണ് ലഭ്യമാക്കേണ്ടത് എന്നീ വിഷയങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ലഘുലേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. കെ. ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എച്ച് വണ്‍ എന്‍ വണില്‍ 103 സംശയാസ്പദമായ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 22 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒരു മരണം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിബുലാല്‍, ടി.എം.ഗോപാലന്, ഇ.ആര്.ദിവ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: