കൊച്ചി: മികച്ച സേവനം നല്കുന്ന കാര്യത്തില്‍ സഹകരണബാങ്കുകളും സ്വകാര്യ ബാങ്കുകളും മുന്നിലാണെന്നും പൊതുമേഖലാ ബാങ്കുകള്‍ പിന്നിലാണെന്നും റിപ്പോര്‍ട്ട്. വിവരം നല്കല്, സുതാര്യത, പരാതി പരിഹാരം, ഉപഭോക്തൃ കേന്ദ്രീകൃതം, ഉപഭോക്താവിന്റെ പ്രതികരണം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനമാണ് റേറ്റിംഗിനു വിധേയമാക്കിയത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, മൂന്നു വിദേശബാങ്കുകള്‍, അഞ്ചു സഹകരണ ബാങ്കുകള്‍ എന്നിവയെയാണ് റേറ്റിംഗില്‍ ഉള്‍പ്പെടുത്തിയത്.
ബാങ്കിംഗ് ചട്ടങ്ങള്‍ പാലിക്കുന്ന നിരക്ക് 2016-17-ല്‍ കുറഞ്ഞതായി ബാങ്കിംഗ് കോഡ്സ് ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് ബോര്‍ഡ്സ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) വാര്‍ഷിക റേറ്റിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. . രാജ്യത്തെ 51 ബാങ്കുകളില്‍ 12 എണ്ണത്തിനു മാത്രമാണ് ഉയര്‍ന്ന റേറ്റിംഗ് . 85 ശതമാനം സ്കോര്‍ ലഭിക്കുന്നവയെ ഉയര്‍ന്നത്, 70-85-നെ ശരാശരിക്കു മുകളില്‍, 60-70ല്‍ വരുന്നവയെ ശരാശരി, 60-ല്‍ താഴെ ശരാശരിക്കു താഴെ എന്നിങ്ങനെയാണ് റേറ്റിംഗ് .അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും ശരാശരിക്കു മുകളിലുള്ള റേറ്റിംഗ് നേടി.
പൊതുമേഖല ബാങ്കുകള്‍ റേറ്റിംഗില്‍ ശരാശരിയും ശരാശരിക്കു മുകളിലുമായി ഒതുങ്ങി.
ഉയര്‍ന്ന സ്കോര്‍ നേടിയവയില്‍ മൂന്നു വിദേശബാങ്കുകളും ഉള്‍പ്പെടുന്നു. എട്ടു സ്വകാര്യ ബാങ്കുകള്‍ ഒരു പൊതുമേഖല ബാങ്ക് എന്നിവയ്ക്കുമാണ് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. വാണിജ്യബാങ്കുകളില്‍നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത സീനിയര്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: