അസ്മാര: പുരുഷന്മാര്‍ രണ്ടു വിവാഹം കഴിച്ചില്ലെങ്കില്‍ ജീവപര്യന്തം തടവ്. ഇസ്ലാമിക രാജ്യമായ എറിത്രിയയിലാണ് ഇത്തരമൊരു നിയമം. ഏത്യോപ്യന്‍ ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിന് പുരുഷന്മാര്‍ മരണമടഞ്ഞു. ഇതോടെ ആണുങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
ഇതുണ്ടാക്കുന്ന പ്രശ്‌നം കാറയ്‌ക്കാനാണ് എറിത്രിയിന്‍ പ്രസിഡന്റ് ഇസായീസ് അഫ്‌വെര്‍ക്കി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. വിവാഹച്ചെലവ് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ തന്നെ വീടും നല്‍കും. ചെറു രാജ്യമായ എറിത്രിയയില്‍ ഒന്നര ലക്ഷത്തിലേറെ സൈനികരാണ് യുദ്ധത്തില്‍ മരിച്ചത്.
















