മണ്ണാര്‍ക്കാട്: തെങ്കര ഓമനയുടെ ഫാമിലെ പശുക്കളും കിടാരികളും എരുമകളുമടക്കം നാല്പത്തിഅഞ്ചോളം വളര്‍ത്തു മൃഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കന്നുകാലികളുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലും രാസപരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിലും നിരുത്തരവാദപരമായി പെരുമാറിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം.
ഓമനയുടെ ഭര്‍ത്താവിനെ കയ്യേറ്റം ചെയ്യുകയും ഫാം അക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. സി.പി.എമ്മും പോലീസും ഒത്തുകളിച്ചു പ്രതികളെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
പശുക്കളെ കൂട്ടക്കുരുതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജപ്തി ഭീഷിണി ഒഴിവാക്കുകയും പശുക്കളെ നഷ്ടപ്പെട്ട ഓമനക്കു നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എം.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബി.മനോജ്,എ.ശ്രീനിവാസന്,ടി.എന്‍.സുധീഷ്, എ.പി.സുമേഷ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: