കൊഴിഞ്ഞാമ്പാറ: കോഴിക്കുഞ്ഞുങ്ങുളുമായി നികുതി വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച കാര്‍ പിടികൂടി.തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നും പാലക്കാട്ടേക്ക് പതിനെട്ട് പെട്ടികളിലായി 2040 കോഴികുഞ്ഞുങ്ങളെ കൊണ്ടുവരികയായിരുന്ന വാഹനമാണ് ബുധനാഴ്ച രാത്രി 8.30 ഓടുകൂടി കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ ഏഴ് കിലോമീറ്ററോളം പിന്തുടര്ന്ന് ഇരട്ടക്കുളത്ത് നിന്നാണ് പിടികൂടിയത്.വാണിജ്യനികുതി വകുപ്പിന് കൈമാറിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 52000 രൂപ പിഴ ഈടാക്കി വാഹനം കോടതിക്ക് കൈമാറും.മുട്ടുക്കുളങ്ങര, പീടിയക്കല്‍ വീട്ടില്‍ എസ്.ഷറീഫാണ്(26) വാഹനം ഓടിച്ചിരുന്നത്.
പാലക്കാട് സ്വദേശി ശശികുമാറിന്റെ പേരിലാണ് ബില്ല് രേഖപ്പെടുത്തിയിരിക്കുന്നത്.കെഴിഞ്ഞാമ്പാറ എസ്.ഐഎസ്.സജികുമാര്‍,പോലീസ് ഉദ്യോഗസ്ഥരായഎന്.സുധീഷ്കുമാര്‍,എം.മാര്ട്ടിന് എന്നിവരാണ് വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: