ചാവക്കാട്: ധര്ണ്ണകളുടേയും ഉപവാസ സമരങ്ങളുടേയും പേരില്‍ നാട്ടുകാരുടേയും വഴിയാത്രക്കാരുടേയും അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് ചാവക്കാട് നഗരത്തില്‍ അരങ്ങേറുന്ന സമര നാടകങ്ങള്‍ മൂലം നാട്ടുകാര്‍ ദുരിതത്തിലാവുന്നു.
അടുത്ത കാലത്താണ് നഗരത്തില്‍ സൗകര്യപ്രദമായ രീതിയില്‍ ഒരു ഗതാഗത സംവിധാനമേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ സംവിധാനത്തെ മുഴുവന്‍ തകിടം മറിക്കുന്ന രീതിയിലാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പോഷക സംഘടനകളും സമരമെന്ന പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് സമരപരിപാടികള്‍ നടത്തുന്നത്.
പൊന്നാനിയില്‍ നിന്നും, മുനക്കകടവില്‍ നിന്നും എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാനുള്ള മെയിന്‍ റോഡ് പരിസരത്തെ താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ്ണയെന്ന് പ്രചരിപ്പിച്ച് റോഡില്‍ കസേരയിട്ടിരുന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച് നടത്തുന്ന സമരാഭാസങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി.മണ്ഡലം വൈസ് പ്രസിഡന്റ് തേര്‍ളി സുമേഷ് ആവശ്യപ്പെട്ടു. ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് പ്രസന്നന് പാലയൂര്‍, ആച്ചി ദിനേശ്, ശ്രീരാഗ് ഗുരുപാദപുരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: