തൃശൂര്‍: ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പിനിരയാവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു.ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരേയാണ് നിക്ഷേപകരുടെ പരാതി.
400 ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തട്ടിപ്പിനിരയാവര്‍ ശക്തന് നഗറിലെ സൊസൈറ്റി ഓഫിസിനു മുമ്പില്‍ ഇന്നലെ കൂട്ട ധര്‍ണ നടത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് സമ്പൂര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജോണി.സി.ആര് അദ്ധ്യക്ഷത വഹിച്ചു.കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.മഹേഷ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് പി.കെ.കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: