കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലുണ്ടായ വിമാനാപകടത്തില്‍ മൂന്ന് മരണം. വിമാനം പാര്‍പ്പിട മേഖലയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
റിവര്‍സൈഡ് വിമാനത്താവളത്തില്‍ നിന്ന് സാന്‍ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. ദമ്പതികളും മൂന്നു കൗമാരക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ സാന്‍ ബെര്‍നാര്‍ഡിനോയിലെ ആശുപത്രിയില്‍ പ്രവേശിച്ചു.
















