കാബൂള്‍: കാബൂളില്‍ രണ്ടിടത്ത് ചാവേര്‍ ബോംബാക്രമണം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ജില്ലാ പോലീസ് ആസ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഓഫീസിലുമാണ് ആക്രമണം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
കാബൂളിലെ പോലീസ് ആസ്ഥാനത്തും രഹസ്യാന്വേഷണ ഏജന്‍സി ഓഫീസിലും ആക്രമണം നടത്തിയതായി താലിബാന്‍ അറിയിച്ചു.സ്‌ഫോടനത്തിനു പിന്നാലെ സുരക്ഷാഭടന്മാരും ഭീകരരും തമ്മില്‍ വെടിവെപ്പ് ആരംഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു.
ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്നും ശബ്ദം നഗരത്തിന്റെ മറ്റേയറ്റത്തുവരെ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം കാബൂളില്‍ സുപ്രീംകോടതിക്ക് പുറത്തുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
















