മലയാളത്തില്‍ ആധുനിക ജീവിത ഭൂഖണ്ഡങ്ങളിലേക്ക് എഴുത്തിന്റെ അന്വേഷണ നൗക ഇറക്കിയ നോവലിസ്റ്റാണ് ജോര്‍ജ് വര്‍ഗീസ് എന്ന കാക്കനാടന്.തലമലകേറിയുള്ള യാത്രകളും അവിടങ്ങളിലെ ജീവിതവും അനുഭവങ്ങളും കൊണ്ടു തീര്‍ത്ത അപരിചിത ലോകങ്ങളിലെ മാറിയ ജീവിത സാഹചര്യങ്ങളുടെ സ്പന്ദമായിരുന്നു ആ എഴുത്ത്.അതിനു ശക്തി പകര്‍ന്നുകൊണ്ട് പാശ്ചാത്യ വായനയുടെ അപൂര്‍വ പുതുമയും ചിന്തകളും കാക്കനാടനെ തുണച്ചു.
മലയാള സാഹിത്യത്തെ ആധുനികതയിലേക്കു നയിച്ച അപ്പോസ്തലനായാണ് കാക്കനാടനെ കാണുന്നത്.സറിയലിസവും അസ്തിത്വ വാദവും അവയ്ക്കിടയിലെ അന്യവല്‍ക്കരണവും കാക്കനാടന് കഥകളിലേയും നോവലുകളിലേയും ഉള് പ്രവാഹമായിരുന്നു.
നോവലില്‍ മാത്രമല്ല ചെറുകഥയിലും കാക്കനാടന് നടത്തിയത് ആധുനികതയുടെ വിപ്ളവമായിരുന്നു.ശ്രീചക്രം,കുഞ്ഞമ്മപ്പാലം തുടങ്ങിയ കഥകള്‍ ഇത്തരം മാറ്റങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.താന്ത്രിക പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള കഥയാണ് ശ്രീചക്രം.എഴുതിയകാലത്ത് ഈ കഥ നിരൂപണ ലോകത്തും മറ്റും അന്ന് വലിയ സംവാദമായിരുന്നു.
പാശ്ചാത്യ സാഹിത്യത്തിലെ നവീന ഭാവുകത്വവുമായി മലയാളികളെ പരിചയപ്പെടുത്തിയത് കാക്കനാടനായിരുന്നു.ആണത്തമുള്ളൊരു ഭാഷയുടെ ഉടമയാണ് കാക്കനാടന്.ലൈംഗികതയെ മറ്റാരും പരിചയപ്പെടുത്താത്തത്ര ലാവണ്യമായാണ് ഈ എഴുത്തുകാരന് കൊണ്ടു നടന്നത്അടിയറവ്,ഉഷ്ണമേഖല,പറങ്കിമല,ഈ നായ്ക്കളുടെ ലോകം,അജ്ഞതയുടെ താഴ്വര,സാക്ഷി,എന്റെ നഗരം ഒരു സമരകഥ, ഏഴാം മുദ്ര,വസൂരി തുടങ്ങിയ കാക്കനാടന്റെ നോവലുകളില്‍ ഉഷ്ണമേഖല മലയാളത്തിലെ ക്ളാസിക്കാണ്.കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെ ദാര്‍ശനികതയും മറ്റും മേല്‍പ്പരപ്പായ നോവലാണിത്.അതുപോലെ ബിബ്ളിക്കല്‍ പശ്ചാത്തലത്തില്‍ സമകാലീനാവസ്ഥകളെ ചിത്രീകരിച്ച നോവലാണ് ഏഴാംമുദ്ര.
1935ല്‍ജനിച്ച കാക്കനാടന് 2011ല്അന്തരിച്ചു.അധ്യാപകനായും കേന്ദ്ര സര്‍വീസില്‍ ഉദ്യോഗസ്ഥനായും ജോലിനോക്കി. പിന്നീട് ജര്‍മനിയില്‍ പോയി.കേരളത്തില്‍ വന്നശേഷം മുഴുസമയ എഴുത്തായിരുന്നു. അവാര്‍ഡുകളുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: