വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ യുഎസില്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡൊണവള്‍ഡ് ട്രംപ്. കന്‍സാസിലുണ്ടായ വര്‍ഗീയ അതിക്രമങ്ങളില്‍ അപലപിക്കുന്നുവെന്നും, വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നിന്ന് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യക്കാരനായ ഹൈദരാബാദ് സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല (32) കൊല്ലപ്പെട്ടത്.
ശ്രീനിവാസനും സുഹൃത്തുക്കളും ബാറില്‍ ഇരിക്കുമ്പോള്‍ എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ എന്നാക്രോശിച്ച് ഒരു അമേരിക്കന്‍ പൗരന്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ കുചിഭോട്‌ലയുടെ സുഹൃത്തും തെലങ്കാന സ്വദേശിയുമായ അലോക് മദസാനിക്കും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച യുഎസ് പൗരന്‍ ഇയാന്‍ ഗ്രിലോട്ടിനും പരിക്കേറ്റിരുന്നു.
















