പുണെ: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പേ ബജാജ് മോട്ടോര്‍ ബൈക്കുകളുടെ വില കുറച്ചു. 4,500 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍, മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന സംസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട് ഇളവില്‍ വ്യത്യാസം വരാം. ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി നിരക്ക്.
350 സിസിക്കും അതിന് മുകളിലും എന്ജിന് ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒരു ശതമാനം സെസ്സ് കൂടി നല്‍കണം. ജി എസ് ടിക്ക് മുമ്പേ മോട്ടോര്‍സൈക്കിള്‍ വില കുറച്ച ആദ്യ ടൂവീലര്‍ നിര്‍മാതാക്കള്‍ കൂടിയാണ് ബജാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: