കല്‍പ്പറ്റ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ജൂണ്‍ 21 ന് 190 ല്‍ പരം രാജ്യങ്ങള്‍ക്കൊപ്പം ആർട്ട് ഓഫ് ലിവിംങ് ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറിന്റെ നിർദേശ പ്രകാരം ഇരുപതിനായിരത്തില്‍പ്പരം അധ്യാപകര്‍ ലോകവ്യാപകമായി സൗജന്യ യോഗ പരിശീലനത്തിന് നേതൃത്വം വഹിക്കുന്നു .അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് വയനാട് ജില്ലാ വികസന സമതിയുടെ നേതൃത്വത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലും വിവിധ സ്ഥലങ്ങളിലായി യോഗാദിനം സമുചിതമായി ആഘോഷിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു.കൽപ്പറ്റ മാനസം പിണങ്ങോട് റോഡ്, മീനങ്ങാടി പുർണായൂ ആരോഗ്യ നികേതനം ഹൈ സ്കൂൾ റോഡ്, അമ്പലവയൽ വ്യാസ വിദ്യാമന്ദിരം . ചുള്ളിയോട് വ്യാപാരഭവൻ, പുൽപള്ളി പഞ്ചായത്ത് ഓഡിറ്റോറിയം , വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാൾ, വടുവഞ്ചാൽ നാട്ടുകഴകം ക്ഷേത്രം ഹാൾ, ബത്തേരി മൂലങ്കാവ്, മാന്തവാടി എന്നീ സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറ് ആയുഷ് മന്ത്രാലയം നിർദേശിച്ച ‘കോമൺ യോഗ പ്രോട്ടോകോൾ’ അനുസരിച്ചാണ് പരിശീലന പരിപാടി. ആർട്ട് ഓഫ് ലിവിംങ്ങിൻറെ പരിചയ സമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന സൗജന്യ പരിശീലന പരിപാടികളിൽ 13 വയസ്സു കഴിഞ്ഞ ഏവർക്കും പങ്കെടുക്കാവുന്നതാണ്.ജില്ലയിലെ വിവിധ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ. ജില്ലയിലെ 2 ജയിലുകൾ എന്നിവടങ്ങളിലും പരിശീലനം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.യോഗ ദിന പരിപാടികളുടെ ഭാഗമായിട്ടു ‘യോഗയുടെ സാമ്രാജ്യത്തിൽ സൂര്യൻ അസ്തമിക്കുന്നില്ല’ എന്ന പരിപാടി ജൂൺ 18 ന് ആഗോളതലത്തിൽ സൂര്യോദയത്തിൽ നടക്കും. വയനാട് ജില്ലയിൽ ഈ പ്രോഗ്രാം കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചു നടക്കും.
യോഗയുടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടി ജീവിതത്തിന്റെ എല്ലാ തുറകളില്നിന്നുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ചുവരുന്നു. അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 ന് വൈകുന്നേരം 4 മണിക്കു കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമാപന പരിപാടിയിലേക്കും പൊതുയോഗത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ് ആനന്ദ് പദ്മനാഭൻ, ആര്‍ട്ട് ഓഫ് ലിവിങ് കേരളം അപെക്സ് മെമ്പർ എ.കെ.സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: