താൻ മരിച്ച് കഴിഞ്ഞാൽ മക്കളായ അഭിഷേകിനും ശ്വേതയ്ക്കും സ്വത്തുക്കൾ തുല്യമായി പങ്കിട്ടെടുക്കാമെന്ന് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ. ട്വിറ്ററിൽ ഇത് ആലേഖനം ചെയ്ത പോസ്റ്ററുമായി താരം പ്രത്യക്ഷപ്പെട്ടു.
ലിംഗ സമത്വം വിളിച്ചോതുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ഈ പ്ലേക്കാർഡിലൂടെ അമിതാബ് ബച്ചൻ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സർക്കാർ 3യുടെ ട്രെയിലർ കഴിഞ്ഞ ദിവസം മുംബൈയിൽ പുറത്തിറങ്ങിയിരുന്നു.
T 2449 – #WeAreEqual .. and #genderequality … the picture says it all !! pic.twitter.com/QSAsmVx0Jt
— Amitabh Bachchan (@SrBachchan) March 1, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: