മാളിക മുകളിലേറിയ മന്നന്റെ…എന്നു തുടങ്ങുന്ന പൂന്താനത്തിന്റെ കവിത സുഖദുഖങ്ങളുടെ മാറ്റമ്മറിച്ചിലുകള് തിരുത്തുന്ന പൊരുള്‍ തേടലാണെന്നു നമുക്കൊക്ക അറിയാം അതിന്റെ ആന്തരികാര്‍ഥവും. സമ്പന്നതയില്‍ കിടന്നുറങ്ങിയവന് തെരുവില്‍ ഭിക്ഷയെടുത്താല്‍ എന്തായിരിക്കും സ്ഥിതി. അതൊരു കാവ്യ നീതിയാകാം. മുകള്‍ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറും ബീഗം സുല്‍ത്താനയും ഇപ്പോള്‍ ജീവിക്കുന്നത് ഏതാണ്ട് ഇതേ അവസ്ഥയിലാണ്.
അത്യാവശ്യം ജീവിത സൗകര്യങ്ങളോ നല്ല ആഹാരമോ ഇല്ലാതെ കൊല്‍ക്കത്തയിലെ ഒരു ഇടുങ്ങിയ ചേരിയിലെ രണ്ട് മുറി വീട്ടില്‍ തള്ളി നീക്കുകയാണ് ജീവിതം. അതും സര്‍ക്കാരിന്റെ 6000 രൂപ പെന്‍ഷനിലുള്ള ജീവിതം. വേണമെങ്കില്‍ പഴയ കാലത്തിലൂടെയുള്ള സ്വപ്ന സഞ്ചാരം കൂടെ ഉണ്ടെന്നു പറയാം. പക്ഷേ അതുകൊണ്ടൊന്നും ഉണ്ണാനും ഉടുക്കാനുമാവില്ലല്ലോ. അങ്ങനെ തുച്ഛമായ പെന്ഷന് തുക നിത്യവൃത്തിയ്ക്ക് തികയില്ല എന്ന തിരിച്ചറിവ് സുല്‍ത്താനയെ ഒരു ചായക്കട ഇടുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ചായക്കട തുടങ്ങിയതും പൂട്ടിയതും ഏതാണ്ട് ഒന്നിച്ചു തന്നെ എന്നും പറയാം. എത്രകാലം ഇങ്ങനെ. ഒടുക്കം തന്റെ ദുരവസ്ഥ കാണിച്ച് യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് സുല്‍ത്താന ബീഗം കത്തെഴുതി. 2003 ല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാനായി ഒരു അപ്പാര്‍ട്ട്മെന്റും 50,000രൂപയും സഹായവും നല്കി. അവിടെയും വിധി അവരെ കബളിപ്പിച്ചു. ചില പ്രാദേശിക ഗുണ്ടകള്‍ അപ്പാര്‍ട്ടുമെന്റും 50,000. രൂപയും തട്ടിയെടുക്കുകയായിരുന്നു. വീണ്ടും ജീവിത പരീക്ഷണങ്ങള്‍ അവളെ കൊല്‍ക്കത്ത ചേരിയില്‍ തന്നെ എത്തിച്ചു.
രാജകീയമായ സുഖസൗകര്യങ്ങളോടെ ജീവിക്കേണ്ട സ്ത്രീയാണ് ഉപജീവനത്തിനായി അപേക്ഷിക്കുന്നത്. മുകള്‍ സാമ്രജ്യ ഭരണാധികാരികള്‍ നിര്‍മ്മിച്ച ചെങ്കോട്ടയും താജ് മഹലും തുടങ്ങിയ സ്മാരകങ്ങില് നിന്ന് നിന്ന് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ നേടുമ്പോള്‍ മുകള്‍ സാമ്രാജ്യത്തിലെ അവസാനകണ്ണി ഒരു നേരത്തെ ആഹാരത്തിനുപോലും ചുറ്റുപാടുകളോട് അങ്കംവെട്ടേണ്ട അവസ്ഥ.
അങ്കം വെട്ടി നിണപ്പുഴ ഒഴുക്കി ഇന്ത്യയെ ഒരുകാലത്ത് അടക്കി ഭരിച്ചതാണ് മുഗള്‍ സാമ്രാജ്യം. ലോകജനസംഖ്യയിലെ നാലിലൊരു അന്ന് ഭാഗം മുകള്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. പിടിച്ചടക്കിയും കവര്‍ന്നും ഭരിച്ചവര്‍. പലവിധത്തിലൂടെ വരുമാനം കുമിഞ്ഞു കൂടിയ സമ്പന്നതയിലായിരുന്നു മുള് സാമ്രാജ്യം. വാര്‍ഷിക വരുമാനം തന്നെ 4000 ടണ്‍ വെള്ളിയില്‍ കൂടുതലായിരുന്നു. അക്ബറുടെ കാലത്ത് ജഗീറുകളില്‍ നിന്നു പിരിക്കുന്ന നികുതിയും മാന്‍സബ്ദാറുകള്‍ക്കുള്ള വേതനവും മുകളരെ സമ്പന്നതയുടെ നെറുകയില്‍ എത്തിച്ചു. എന്നാല്‍ ഇവരുടെ സമ്പത്ത് വര്‍ദ്ധിച്ചതോടെ യൂറോപ്യന്‍ ഭരണാധികാരികള്‍ക്കുള്ള നികുതി പണവും കാലക്രമേണ കൂട്ടിക്കൊണ്ടിരുന്നത് മുകളരെ സാമ്പത്തികമായി തകര്‍ത്തു.
ഔറംഗസേബിനു ശേഷം മുഗള്‍ സാമ്രാജ്യത്തില്‍ ശക്തനായ ഒരു ഭരണാധികാരിയുണ്ടായിരുന്നില്ലെങ്കിലും മുഗളരുടെ പിന്‍ഗാമികള്‍ ദല്‍ഹിയില്‍ ചക്രവര്‍ത്തി എന്ന ഔപചാരികപദവി വഹിച്ചുപോന്നു. അധികാരങ്ങളില്ലാത്ത ഒരുതരം വെറും പദവി. എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയില്‍ ലഹളക്കാര്‍ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമര്ത്തിയതിനെത്തുടര്ന്ന് ബഹദൂര്‍ഷാ സഫറിന് രാജ്യം വിടേണ്ടി വരുകയും അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഇതോടെ മുഗള്‍ സാമ്രാജ്യത്തിന് ഔപചാരികമായ അന്ത്യമായി.
ബഹദൂര്‍ഷാ സഫറിന് രാജ്യം വിട്ടില്ലായിരുന്നുവെങ്കില്‍ ദല്‍ഹിയുടെ ഹൃദയഭാഗത്ത് മനോഹരമായ സഫര്‍ മഹലില്‍ എല്ലാ സൗഭാഗ്യങ്ങളുമായി കഴിയാമായിരുന്നു. എന്നാല്‍ അവരെ വിധി എത്തിച്ചത് പട്ടിണിയുടെ ആഴകയത്തിലേക്കാണ്. എല്ലാ പ്രതിസന്ധികളെയും നമൂക്ക് അതിജീവിക്കാം. എന്നാല്‍ പട്ടിണിയെ ചിലപ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. ചിലപ്പോള്‍, ദൈവം വിധിയുടെ രൂപത്തിലും നമ്മെ പരീക്ഷിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: