സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹമായ വ്യാഴം തന്നെയാണ് ഏറ്റവും പഴക്കമേറിയതെന്നും പുതിയ കണ്ടെത്തല്‍. സൂര്യനുണ്ടായി 4 ദശലക്ഷം വര്‍ഷങ്ങള്‍ക്കുളളില്‍ത്തന്നെയാണ് ഈ ഗ്രഹഭീമനുമുണ്ടായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
വ്യാഴത്തിലെ ശിലകളില്‍ നിന്നുളള ഐസോടോപ്പുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. പഴക്കമേറിയതാണെന്ന് കണ്ടെത്തിയെങ്കിലും കൃത്യമായി ഗ്രഹം രൂപം കൊണ്ടതെന്ന് നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്പ്പത്തിയിലേക്കും വെളിച്ചം വീശും.
സൂര്യനില്‍ നിന്ന് അഞ്ചാമതായി സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു വാതകഗോളമാണ്. ഹൈഡ്രജനാണ് വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാല്‍ഭാഗത്തോളം ഹീലിയവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: