ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൈക്രോഫോസില്‍ കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷക സംഘം. 430 കോടി വര്‍ഷമെങ്കിലും ഇതിന് പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്.
അതായത് ഗ്രഹങ്ങള്‍ രൂപംകൊണ്ട് 20 കോടി വര്‍ഷത്തിനുശേഷമുള്ളതാണ് ഈ ഫോസില്‍. കാനഡയിലെ ഉള്‍നാടന്‍ പ്രദേശമായ ക്യുബെക്കിലെ പാറയില്‍ നിന്നാണ് ഡൊമിനിക് പാപിന്യൂവിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് കണ്ടെത്തിയത്.
















