കാഞ്ഞങ്ങാട്: തെറ്റ് തിരുത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ അമ്മമാര്‍ ജനകീയ വിചാരണ നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് പറഞ്ഞു. പാലക്കാട് സിപിഎം അക്രമത്തില്‍ വെന്തുമരിച്ച ബിജെപി പ്രവര്‍ത്തക വിമലാ ദേവിയുടെ ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് മാവുങ്കാലില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒന്‍പത് മാസത്തെ ഭരണം കൊണ്ട് നിരവധി കൊലപാതകങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയത്. സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കും സമാധാനം ലഭിക്കുന്നെങ്കില്‍ കേരളത്തിലെ അമ്മമാര്‍ക്കും സമാധാനം ലഭിക്കണം. അമ്മമാരുടെ കണ്ണീരുകുടിപ്പിച്ചതിന് സമാധാനം പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കൊലപാതക ഭരണം നിര്‍ത്തിയില്ലെങ്കില്‍ പരസ്യവിചാരണയ്ക്ക് കേരളത്തിലെ അമ്മമാര്‍ തയ്യാറാകുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: