മൊഗാഡിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡിഷുവില്‍ ഹോട്ടലിനു സമീപത്തുണ്ടായ കാർ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അൽഷബാബ് ഏറ്റെടുത്തു.
ഇതിനു പുറമെ ഹോട്ടലിൽ ഇരുപതോളം പേരെ ബന്ദികളാക്കിയെന്ന് റിപ്പോർട്ടുണ്ട്. അക്രമികളെന്ന് കരുതുന്ന രണ്ട് പേരെ വധിച്ചതായി പോലീസ് അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലെത്തിയ ചാവേര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു.
ആഫ്രിക്കൻ യൂണിന്റെ സഹായത്തോടെ സൊമാലിയയിൽ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയിലാണ് അൽഷബാബ് ആക്രമണങ്ങൾ നടത്തുന്നത്. മൊഗാഡിഷുവിലെയും സമീപ പ്രദേശങ്ങളിലെയും സർക്കാർ മന്ദിരങ്ങൾ, പ്രധാന ഹോട്ടലുകൾ തുടങ്ങിയവയ്‌ക്ക് നേർക്കാണ് ഭീകരർ ആക്രമണം നടത്തുന്നത്.
















