മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരേ വായ്പാ തട്ടിപ്പുകേസിൽ എൻഫോഴ്മെന്റ് കുറ്റപത്രം സമർപ്പിച്ചു. മല്യയുടെ സ്ഥാപനമായ കിംഫ്ഫിഷർ എയർലൈൻസിന് ഐഡിബിഐ ബാങ്ക് ചട്ടവിരുദ്ധമായി വായ്പ നൽകിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഇതിനായി ഇരു സ്ഥാപനങ്ങളിലെയും ഉന്നതർ ഗുഢാലോചന നടത്തിയെന്നു പറയുന്ന കുറ്റപത്രത്തിൽ ഇവരിൽ ഏതാനും പേരെ പ്രതിചേർത്തിട്ടുമുണ്ട്.
സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. 57 പേജുള്ള കുറ്റപത്രം സാമ്പത്തിക ക്രമക്കേടുകൾ വിചാരണ ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവർഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനൽ കേസ് രജിസ്റ്റർചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: