കാസര്‍കോട്: കേരളത്തില്‍ ഭരണകൂടഭീകരത വര്‍ദ്ധിച്ച് വരികയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് സിപിഎം ക്രിമിനല്‍ സംഘം വീട്ടില്‍ കയറി തീയിട്ട് കൊന്ന് വിമലാദേവിയുടെ ചിതാഭസ്മ നിമഞ്ജന യാത്രയുടെ വടക്കന്‍ മേഖല സമാപന സമ്മേളനം മഞ്ചേശ്വരം ഹൊസ്സങ്കടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുന്‍ ഡിജിപി തന്നെ സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വരികയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭരണം നിയന്ത്രിക്കാന്‍ കേരള മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഭരണകൂടം മുതലാളിമാര്‍ക്കുവേണ്ടി നിലപാടുകളെടുക്കുകയാണെന്നതാണ് ജിഷ്ണുവിന്റെ കേസില്‍ നമ്മള് കണ്ടു കൊണ്ടിരിക്കുന്നത്.
പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും പാവപ്പെട്ടവരോട് കുരിശ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടിക ജാതിക്കാരോട് പരമപുഛമാണ് ഈ സര്‍ക്കാറിന്. അവരോട് കാട്ടു നീതിയാണ് കേരളത്തിലെ സിപിഎം നടത്തുന്നത്. കേരളത്തില്‍ ഇത്രവലിയ സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടും നാക്ക് ഇന്‍ഷൂര്‍ ചെയ്യണമെന്ന് പറയുന്ന സാംസ്കാരിക നായകര്‍ ഒന്നും മിണ്ടുന്നില്ല.
സാംസ്കാരിക നായകര്‍ കമ്യണിസ്റ്റുകാരുടെ കുഴലൂത്തുകാരായി അധപതിച്ചിരിക്കുകയാണെന്ന് രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നല്കിയ ചിതാഭസ്മ നിമഞ്ജനയാത്രയില് അമ്മാരും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ തേങ്ങലോടെയാണ് പങ്കെടുത്തത്.
മഹിളമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പുഷ്പ അമേക്കള അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദനും ചേര്‍ന്ന് ചിതാഭസ്മം കണ്വതീര്‍ത്ഥത്തില്‍ നിമഞ്ജനം ചെയ്തു. ജാഥാ സ്ഥിരാംഗങ്ങളായ ബി.രാധാമണി, ഒ.എം.ശാലിന, ശോഭരാജന്, ആനിയമ്മരാജേന്ദ്രന്, ഷീബ ഉണ്ണികൃഷ്ണന്, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്ററും ജാഥാകണ്വീനറുമായ കെ.രഞ്ജിത്ത്, മേഖലാപ്രസിഡണ്ട് വി.വി.രാജന്, എം.മോഹനന് മാസ്റ്റര്‍, രാംദാസ് മണലേരി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജുഎളക്കുഴി, എന്‍.ശിവരാജന്, വി.കെ.സജീവന്, പി.രഥുനാഥ്, മഹിളമോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത.ആര്.നായ്ക്ക്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് പ്രേമലത, പുഷ്പനാരായണന്, ചഞ്ചലാക്ഷി, രൂപവാണി.ആര്.ഭട്ട്, പുഷ്പ നാരായണന്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, സംസ്ഥന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷകുമാര് ഷെട്ടി, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: