ചങ്ങമ്പുഴയുടെ കൃതികളെക്കുറിച്ച് ഏറെ പഠനങ്ങളും വിമര്‍ശനങ്ങളും ആസ്വാദനങ്ങളും വന്നിട്ടുണ്ട്. ഏതൊരു കര്‍മ്മത്തിനും ഇരുവശങ്ങളുണ്ടാകും. ഗുണവും ദോഷവും. ഗുണം വര്ണശബളമായാലും ദോഷവശങ്ങള്‍ സാമാന്യദൃഷ്ടികള്ക്ക് എളുപ്പം ഗ്രാഹ്യമല്ല
‘മൂടപ്പെടുന്നു പൊന്പാത്രംകൊണ്ട്
സത്യമതിന് മുഖം’
എന്ന ഉപനിഷദ്വചനം ഓര്‍ക്കണം.
ഏതാനും വര്‍ഷം മുമ്പ് ഗുരുസന്നിധിയില്‍ (നവജ്യോതി ശ്രീ കരുണാകരഗുരു, ശാന്തിഗിരി ആശ്രമം) നില്ക്കുന്ന ഒരു വേള, ഗുരുവിനെ കാണുവാനായി ചിരപരിചിതനായ പ്രഭാകരന് കടന്നുവരുന്നു. ഗുരു വളരെ നര്‍മ്മരസത്തില്‍ ”എങ്കിലും ചന്ദ്രികേ, നമ്മള് കാണും” എന്നു തുടങ്ങുന്ന രണ്ടുവരി ചൊല്ലി. വന്ന വ്യക്തിയുടെ ഭാര്യയുടെ പേര് ചന്ദ്രിക എന്നായിരുന്ന.
‘എങ്ങനെയുണ്ട് കവിത?’ ഗുരു എന്നോടു ചോദിച്ചു. പലവട്ടം വായിച്ചിരുന്ന രമണന് എന്ന കവിതയെക്കുറിച്ചും കവിയെക്കുറിച്ചുമുള്ള എന്റെ പരിമിതമായ അറിവ് ഞാന്‍ ഗുരുവിനോട് പങ്കുവച്ചു. എന്റെ ആസ്വാദനം കേട്ട ഗുരുവിന്റെ ഭാവം മാറി. ഞാന്‍ പകച്ചുപോയി.
ഗുരു പറഞ്ഞു ”ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം നടത്തിയ എത്രപേരുണ്ടെന്ന് നിനക്കറിയാമോ? ഇതു വായിച്ച എത്രയോ മനുഷ്യജന്മങ്ങള് പൊലിഞ്ഞുപോയിരിക്കുന്നു. ജീവിതം വിടരുന്നതിനുമുമ്പേ കൊഴിഞ്ഞുപോയ എത്ര ദുരന്തങ്ങള്‍ ആ വീടിനെ ചൂഴ്ന്നുനില്ക്കുന്ന കര്‍മ്മദോഷത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് സമൂഹം അറിയുന്നോ?”
ഗുരുവിന്റെ മുറി മൂകമായി. ഗുരുവിന്റെ മുഖം മ്ലാനമാകുന്നതും ചിന്താധീനമാകുന്നതും കണ്ടു. ഗുരു ആത്മഗതമായി പറഞ്ഞു, ‘ആ കുടുംബം എങ്ങനെ രക്ഷപ്പെടും ഈ കര്‍മ്മദോഷത്തില്‍ നിന്ന്? ആ കുടുംബത്തെ ആരു രക്ഷിക്കും.’ എന്റെ മനസ്സില്‍ ആ നിമിഷങ്ങള്‍ മങ്ങാതെനിന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു പത്രവാര്‍ത്ത കണ്ടു. ചങ്ങമ്പുഴയുടെ മകളും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം കോടനാട്ടെ ഒരു വാടകവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആ വാര്‍ത്ത. മൂന്നാം ദിവസമാണ് പുറം ലോകം ഈ ദുരന്തം അറിയുന്നത്.
പൂത്തുലഞ്ഞുനില്ക്കുന്ന യൗവ്വനത്തിന്റെ പരിമളമാണ് രമണനില്‍ പ്രണയമായി നിഴലിക്കുന്നത്. അതിലെ പ്രേമം കാലാതീതമായ സൗന്ദര്യസങ്കല്പമല്ല. ആ പ്രായത്തില്‍ മാത്രം ആസ്വാദ്യതയേറുന്ന വൈകാരികതയാണ് അതിലെ പ്രേമം. ആ കഥാപാത്രത്തിന്റെ മനോവികാരത്തെ വഹിക്കുന്ന ചിന്തകളായിരിക്കും അനുവാചക ഹൃദയങ്ങളില്‍ പിന്നീട് കര്‍മ്മമായി രൂപാന്തരപ്പെടുന്നത്.
ആ കര്‍മ്മമല്ലേ ഒരു വിപത്തായി കവിയുടെ കുടുംബത്തെ ഗ്രസിച്ചത്?’ ഇങ്ങനെയൊരു സാധ്യതയെപ്പറ്റി ആസ്വാദകരോ വിമര്‍ശകരോ പ്രതിപാദിച്ചതായി കാണുന്നില്ല. ജീവിതരഹസ്യങ്ങള്‍ അറിയുന്ന ഗുരുവിന് അക്കാര്യം പറഞ്ഞുതരാന്‍ കഴിഞ്ഞു. വ്യക്തികളെയും സ്വാധീനിക്കത്തക്ക സൂക്ഷ്മതലങ്ങള്‍ കവികളുടെയും സാഹിത്യകാരന്മാരുടെയും സൃഷ്ടികളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്് എന്നതിന് തെളിവാണ് കവിയുടെ കുടുംബത്തെ ബാധിച്ച ആ ദൗര്‍ഭാഗ്യം എന്നുവേണം കരുതാന്‍.
(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: