അമാന്‍: പത്ത് ഭീകരരെ ജോര്‍ദാനില്‍ തൂക്കിലേറ്റി. വിനോദസഞ്ചാരകേന്ദങ്ങളിലടക്കം ആക്രമണം നടത്തിയവരെയാണ് തൂക്കിലേറ്റിയത്. രണ്ട് വര്‍ഷം മുമ്പ് ഐഎസിനെതിരെ നടപടി തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയൂം പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. സിറിയയിലും ഇറാഖിലും ഐഎസിനെതിരെ വ്യോമാക്രമണം നടത്തുന്ന അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ ഭാഗമാണ് ജോര്‍ദാന്‍.
ബലാല്‍സംഗമടക്കമുളള കുറ്റകൃത്യങ്ങള്‍ നടത്തിയ മറ്റ് അഞ്ച് പേരെയും കഴിഞ്ഞ ദിവസം ജോര്‍ദാന്‍ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കൂട്ട തൂക്കിലേറ്റല്‍. ഭീകരര്‍ക്കെതിരെ ജോര്‍ദാന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
















