കാസര്‍കോട്: പുഴകളില്‍ നിന്നും അനധികൃതജല ചൂഷണത്തിനെതിരെ ജില്ലാ ഭരണകൂടംനടപടികള് തുടങ്ങി. പയസ്വിനി പുഴയില്‍ ആദൂര്‍ ജുമാമസ്ജിദിനു സമീപത്തു നിന്നും അനധികൃതമായി വെള്ളം പമ്പുചെയ്യാന്‍ സ്ഥാപിച്ച മോട്ടോര്‍ നീക്കം ചെയ്തു. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ജലസേചനം, കൃഷി, കെഎസ്ഇബി എന്നീ വകുപ്പുകളിലെ അന്വേഷണസംഘം റവന്യു വകുപ്പിന്റെ സഹകരണത്തോടെയാണ് മോട്ടോറും അനുബന്ധപൈപ്പുകളും മാറ്റിയത്. ഇവിടെ നിന്നും അനുവാദം കൂടാതെ ക്രമാതീതമായി വെളളം പമ്പുചെയ്യുന്നതായി ജില്ലാകളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃഷി ആവശ്യത്തിന് പുഴകളില്‍ നിന്നും വെളളം പമ്പുചെയ്യുന്നതിന് ജലസേചനവകുപ്പില്നിന്നും അനുവാദം വാങ്ങേണ്ടതാണ്.അനുമതി കൂടാതെ ആദൂര്‍ ജുമാമസ്ജിദിനു സമീപത്ത് സ്ഥാപിച്ച മോട്ടോര്‍ മണിക്കൂറുകളോളം ജലസേചനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടു.സമീപവാസികള്‍ കുളിക്കുന്ന പുഴക്കടവിലാണ് നിലവാരം കുറഞ്ഞ സബമേഴ്സിബിള്മോട്ടേറും കേബിളും സ്ഥാപിച്ചത് .ഇത് അപകടകരമാണെന്നു ബോധ്യപ്പെട്ടതിനാലാണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ജലചൂഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണൈന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: