ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നഗരസഭയുടെ മിന്നല്‍ സന്ദര്‍ശനം. ഇന്നലെ പിടിഎ സര്‍വ്വകക്ഷി യോഗത്തില്‍ അധിക പിടിഎ ഫണ്ട് സമാഹരിക്കുന്നതിനെ ചൊല്ലി വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ച പ്രതിഷേധത്തെ തുടര്‍ന്ന് യോഗം കൂടിയിരുന്നു.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉപയോഗശൂന്യവും വേണ്ട രീതിയിലുള്ള മോണിറ്ററിങ്ങും നടക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. നഗരസഭയുടെ അധീനതയില്‍ ഉള്ള സ്കൂളിലെ ഇത്തരം കാര്യങ്ങള്‍ കണ്ട് വിലയിരുത്തുന്നതിനായും പ്രധാനാധ്യാപകനുമായി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായുമാണ് പരിശോധന നടത്തിയത്.
അധികൃതര്‍ മുഴുവന്‍ ശൗചാലയങ്ങളും പരിശോധിച്ചു. ഇതിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുകയുണ്ടായി. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലജ വാഴക്കുന്നത്തിനോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ പ്രകാശ് നാരായണന്, വൈസ് ചെയര്മാന് കെ.കെ.എ അസീസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.രാംകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫ്ന പാറക്കല്‍, കൗണ്‍സിലര്‍മാരായ പി.പി.വിനോദ്കുമാര്‍, പി.സുഭീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: