ഒറ്റപ്പാലം:അമ്പലപ്പാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സിഎച്ച്സിയായി ഉയര്‍ത്തി ഏഴു വര്‍ഷം പിന്നിട്ടിട്ടും ഡോക്ടര്‍മാരില്ല.
പ്രതിദിനം അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ പുതിയ തസ്തികകള്‍ അനുവദിക്കാത്തതും, കിടത്തിചികിത്സ ആരംഭിക്കാത്തതും പ്രതിഷേധത്തിനു കാരണമാകുന്നു. നിലവിലുള്ള രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ മെഡിക്കല്‍ ഓഫീസറായും മറ്റൊരാള്‍ സ്വാന്തന പരിചരണവിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നു.
ഇതോടെ മറ്റുരോഗികള്‍ക്ക് ചികിത്സലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച എക്സറെ റൂമും കൂട്ടികളുടെ വാര്‍ഡും ഉപയോഗിക്കാതെ കിടക്കുകയാണ്.
അമ്പലപ്പാറയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിത്യേനചികിത്സ തേടിയെത്തുന്നുവര്ക്ക് കിലോമീറ്ററുകള്‍ താണ്ടിവേണംഒറ്റപ്പാലത്തെ ആശുപത്രിയിലെത്താന്‍. വികസന കാര്യത്തില്‍ പിന്നോക്കം നില്ക്കുന്ന അമ്പലപ്പാറയോടുള്ള അവഗണനയില്‍ ജനങ്ങള്‍ രോഷത്തിലാണ്.
പകര്‍ച്ചവ്യാധികള്‍ പകരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുനിയമിച്ച സ്റ്റാഫുകള്‍ മാത്രമാണു ഇപ്പോഴും ആശുപത്രിയിലുള്ളത്. ഗ്രേഡ്ഉയര്ത്തിയിട്ടും അനുബന്ധമായ സ്റ്റാഫ് നിയമന ങ്ങള് നടത്തിയിട്ടില്ല. വിവിധതസ്തികകളിലായി ഏഴ് ഡോക്ടര്‍മാരുടെ സേവനം വേണമെന്നാണു മാനദണ്ഡം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല.
മരുന്നുള്‍പ്പടെയുള്ള അവശ്യസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പുരുഷന്മാര്ക്കുംസ്ത്രീകള്ക്കും, കുട്ടികള്‍ക്കു മുള്ളവാര്ഡുകള് നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായിട്ടും ഇവ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: