തൃശൂര്‍: ഇടതുപാര്‍ട്ടികള്‍ പോലും സോഷ്യലിസം ഉപേക്ഷിച്ചുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 1980 കള്‍ക്ക് ശേഷം സോഷ്യലിസം എന്ന ആശയം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും വോട്ട്ബാങ്ക് രാഷ്ട്രീയത്തിലാണ് താത്പര്യം കാണിച്ചത്. ഇപ്പോഴത്തെ ലോക സാഹചര്യത്തില്‍ സോഷ്യലിസത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും കാരാട്ട് പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: