ഡബ്ലിന്‍: വീണ്ടും കത്തോലിക്ക സഭയുടെ കിരാത നടപടി. അയര്‍ലന്റിലെ തുവാം നഗരത്തിലെ കത്തോലിക്കാ അനാഥാലയത്തില്‍ ശിശുക്കളെയും ചെറിയ കുട്ടികളെയും മറവുചെയ്ത ശ്മശാനം കണ്ടെത്തി. 20 ചേമ്പറുകളുള്ള ഭൂഗര്‍ഭ ശ്മശാനമാണ് കണ്ടെത്തിയത്.
കത്തോലിക്കാ സഭയുടെ കീഴില്‍ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ഈ സ്ഥാപനത്തില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷകള്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടികളെ സ്വീകരിക്കാത്ത സ്ത്രീകള്‍ കുട്ടികളെ ഹോമില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ഇങ്ങനെയുള്ള കുട്ടികളെ കൊലപ്പെടുത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഐറിഷ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് കുട്ടികളെ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. ഇവിടെ അടക്കം ചെയ്തിരിക്കുന്ന 800 ഓളം മൃതശരീരങ്ങളുടെ ഡിഎന്‍എ പരിശോധനയടക്കമുള്ള തെളിവുകളാണ് സംഘം പു:ന പരിശോധന നടത്തിയത്.
35 മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കന്നതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി അന്വേഷണ കമ്മീഷന്‍ പറഞ്ഞു. 1950കളിലാണ് കുട്ടികളെ അടക്കം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
















