ന്യൂയോര്‍ക്ക്: ഫേസ് ബുക്കിലൂടെ വനിതാ നാവികരുടെ നഗ്ന ചിത്രങ്ങള്‍
പ്രചരിപ്പിച്ചതിനെതിരെ യു. എസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരും വിരമിച്ച നാവികസേനാംഗങ്ങളും ഉള്‍പ്പെടുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്കാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
അയച്ച നഗ്ന ചിത്രങ്ങളില്‍ ഓരോന്നിലും വനിതാ നാവികരുടെ പേരും റാങ്കും രേഖപ്പെടുത്തിയിരുന്നു. 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫേസ് ബുക്ക് പേജിലേക്കാണ് ഫോട്ടോകള്‍ എത്തിയത്. ആരോ ഉണ്ടാക്കിയ പ്രൊഫൈലില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന നൂറോളം നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലൈംഗിക അതിക്രമമായാണ് കോടതി ഈ സംഭവത്തെ നിരീക്ഷിച്ചത്. ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ചിത്രങ്ങള്‍ ചോര്‍ന്നതാണെന്നാണ് കരുതുന്നത്.
















