ബാഗ്ദാദ്: ഇറാഖിൽ ടൈഗ്രീസ് നദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലവും ഇറാഖി സൈന്യം പിടിച്ചെടുത്തു. ഐഎസിന്റെ കൈവശമായിരുന്ന അല്‍-ഹുറിയ പാലമാണ് സൈന്യം പിടിച്ചെടുത്തതെന്ന് സൈനിക വക്താവ് അറിയിച്ചു.
നൂറു ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ മൊസൂള്‍ കഴിഞ്ഞ മാസം 19ന് ഐഎസില്‍നിന്നും യുഎസ് പിന്തുണയോടെ ഇറാഖിസൈന്യം മോചിപ്പിച്ചിരുന്നു. തുടര്‍ന്നു പടിഞ്ഞാറന്‍ മൊസൂള്‍ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്നു അത് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഞായാറാഴ്ച മുതലാണ് ആക്രമണം വീണ്ടും വ്യാപിപ്പിച്ചത്. മൊസൂളില്‍ പരാജയത്തിന്റെ വക്കിലാണ് ഐഎസ്.
ഇപ്പോൾ പടിഞ്ഞാറന്‍ മൊസൂളിലെ ഐഎസ് സ്വാധീന മേഖലയായ ഓള്‍ഡ് സിറ്റി സെന്റര്‍ ലക്ഷ്യമാക്കിയുള്ള നീക്കത്തില്‍ സൈന്യം മുന്നേറുകയാണ്.
















