ലണ്ടന്‍: ഏഴ് സ്ത്രീകളുമായുള്ള രഹസ്യ വേഴ്ച പുറത്തായതിനെ തുടര്‍ന്ന് പാതിരി തൂങ്ങി മരിച്ചു. ഫ്രീ ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്റ് സഭയിലെ പള്ളി വികാരിയായ ഡോ. ഇയാന്‍ ഡി ക്യാമ്പെലാണ് ആത്മഹത്യ ചെയ്തത്.
സ്‌കോട്ട്‌ലാന്റിലെ ഒരു ചെറു ദ്വീപായ ലൂയിസില്‍ നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നത് പാതിരിയുടെ ഭാര്യ ആനി പള്ളിയിലേയ്‌ക്ക് ഫോണ്‍ വഴി ബന്ധപ്പെട്ടതോടെയാണ്. പള്ളി വികാരിയെ ചുറ്റിപറ്റിയുള്ള ഈ കഥകളൊന്നും അയാള്‍ മരിക്കുന്നത് വരെ പുറം ലോകം അറിഞ്ഞിരുന്നില്ല.
എന്നാല്‍ ആനി ഇതുവരെ പള്ളി വികാരിയുമായി ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീകളുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല. പള്ളിയില്‍ തന്നെ ജോലി നോക്കിയിരുന്ന സ്ത്രീകളുമായാണ് വികാരിക്ക് ബന്ധമുണ്ടായിരുന്നതെന്ന സൂചനയാണ് ആനിയുടെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇവര്‍ക്കെതിരെയൈല്ലാം ആനി അതിരൂപതാ കോടതിയില്‍ പരാതിപ്പെടുകയും പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്തായാലും ആനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനി പറുയുന്നത് ശരിയാണെങ്കില്‍ പള്ളി വികാരി ഇതു വരെ നയിച്ചിരുന്നത് ഇരട്ട ജീവിതമായിരുന്നു.
















