ലണ്ടണ്‍: പാരീസ് മോഡല്‍ ആക്രമണങ്ങള്‍ ബ്രിട്ടണില്‍ വിഫലമാക്കിയതായി മുതിര്‍ന്ന ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ വെളിപ്പെട്ടുത്തി.
ബ്രിട്ടണില്‍ പാരീസ്, ബ്രസല്‍സ് മോഡല്‍ ആക്രമണങ്ങള്‍ നടത്തനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. 2013നു ശേഷം ഇത്തരത്തിലുള്ള 13 ഓളം ആക്രമണശ്രമങ്ങളാണു സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയതെന്നു സൈനിക മേധാവി മാര്‍ക്ക് റൗലി തിങ്കളാഴ്ച പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു 500ല്‍ അധികം അന്വേഷണങ്ങളാണു നടന്നുവരുന്നതെന്നും അദേഹം പറഞ്ഞു.
ഒരോ ആക്രമണങ്ങള്‍ക്കു പിന്നിലും ഒന്നോ രണ്ടോ ഭീകരര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നു ഭീകരവിരുദ്ധ വിഭാഗം വെളിപ്പെടുത്തി. മികച്ച പരിശീലനം ലഭിച്ച ഭീകരരാണു ആക്രമണങ്ങള്‍ക്കു പിന്നില്‍. ഇവര്‍ പൊതുസ്ഥലങ്ങള്‍, പോലീസ് സ്റ്റേഷന്‍, സൈനിക ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങള്‍ ആക്രമിക്കുവാനാണു പദ്ധതിയിട്ടിരുന്നത്. ഭീകരാക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയും പോലീസും നല്‍കിയ വിവരങ്ങള്‍ ആക്രമണങ്ങള്‍ മുന്‍കൂടി തടയുന്നതിനു സഹായിച്ചെന്നും റൗലി പറഞ്ഞു. ഭീകരരില്‍നിന്നു നാടിനെ രക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നു വലിയ സഹകരണമാണു ലഭിച്ചിരുന്നതെന്നും അദേഹം പറഞ്ഞു.
2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015 മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















