ന്യൂദല്‍ഹി: ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി ഇന്ത്യയില്‍ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950, ഡുകാറ്റി മോണ്‍സ്റ്റര്‍ 797 എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. യഥാക്രമം 12.50 ലക്ഷം, 7.97-7.77 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ്-ഷോറൂം വില.
സ്പോര്‍ട്സ് സെഗ്മെന്റിലെ ഡുകാറ്റി മോണ്‍സ്റ്ററിന്റെയും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ഡുകാറ്റി മള്ട്ടിസ്ട്രാഡയുടെയും പുതിയ വേരിയന്റുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഡുകാറ്റി മോണ്‍സ്റ്റര്‍, ഡുകാറ്റി മള്‍ട്ടിസ്ട്രാഡ എന്നിവ 1,200 സിസി എന്ജിന് വേരിയന്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: