നരക വാതിലുകള്‍ ആകാന്വേണ്ടിമാത്രം എന്തിനു സോമാലിയ സൃഷ്ടിക്കപ്പെട്ടു. മാറാത്ത ഭീകരത. തീരാത്ത ആഭ്യന്തര കലാപം. അവസാനിക്കാത്ത പട്ടിണി. കളവും പിടിച്ചുപറിയും. ഇങ്ങനെ എന്തുകൊണ്ടും ദാരുണാനുഭവങ്ങളില് മുങ്ങി നിവര്‍ന്നൊരു നാട്. ഇപ്പോള്‍ പട്ടിണി മരണവും പലായനവുമായ സോമാലിയ ലോകത്തിനു മുന്നില്‍ ഭിക്ഷാപാത്രം നീട്ടുന്നു.
കഴിഞ്ഞ ദിവസം നൂറിലധികം പേരാണ് പട്ടിണികൊണ്ട് സോമാലിയയില്‍ മരിച്ചത്. അതില്‍ അധികവും കുട്ടികളാണ്. തലസ്ഥാന നഗരിയായ മൊഗദിഷുവിലേക്ക് അളുകള്‍ പലായനം ചെയ്യുകയാണ്. ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുകയാണിവര്. പട്ടിണിയോടൊപ്പം വയറിളക്കം പോലുള്ള രോഗവും. പകര്‍ച്ച വ്യാധികള്‍ തീക്കാറ്റുപോലെ പടരുകയാണ്. ജനസംഖ്യയില്‍ 43ശതമാനവും പട്ടിണിയിലാണ്. 55 ലക്ഷംപേര്‍ ഇപ്പോള്‍ തന്നെ കൊടും പട്ടിണിയിലാണ്. ഇത്തവണ നാട്ടു പ്രദേശങ്ങളെയാണ് പട്ടിണി കൂടുതല്‍ വേട്ടയാടുന്നത്.
അതുകൊണ്ട് നഗരങ്ങളിലേക്കാണ് ആളുകള്‍ കൂടുതലും ഓടിപ്പോകുന്നത്. പട്ടിണി കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും വൃദ്ധരേയുമാണ്. വിശപ്പുകൊണ്ട് മൃഗങ്ങളുടെ വിസര്‍ജ്യംപോലും ഭക്ഷിക്കുന്നവെന്നത് പട്ടിണിയുടെ രൂക്ഷതയാണ് വെളിവാക്കുന്നത്.
90കളുടെ അവസാനത്തിലും ഉണ്ടായിരുന്നു ഇങ്ങനെയാരു പട്ടിണി. സാമ്പത്തികം തന്നെയാണ് പ്രധാനകാരണം. പിന്നെ അസ്ഥിരമായ ഭരണവും. എല്ലാം തകര്‍ക്കുന്നത് ആഭ്യന്തര കലാപമാണ്. നിലനില്ക്കാന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ജനതയെന്നും ചീത്തപ്പേരുണ്ട് സോമാലിയക്കാര്‍ക്ക്. കൊള്ളയും പിടിച്ചുപറിയുമായി ഒരു ആള്‍ക്കൂട്ടം തന്നെയുണ്ട് അവിടെ. മികച്ചതും ക്രൂരവുമായ കപ്പല്കൊള്ളസംഘമെന്ന കുപ്രസിദ്ധിയും സോമാലിയക്കാര്ക്കാണ് സ്വന്തം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കപ്പല്കൊള്ളയായിരുന്നു ഈ തെമ്മാടിക്കൂട്ടത്തിന്റെ പണി. ഇപ്പോള്‍ കുറവുണ്ട്. എന്നാലും പട്ടിണി മരണം എന്നു കേള്‍ക്കുമ്പോള്‍ മറ്റെല്ലാം മറന്നുപോകുന്നു. നിത്യവും ആഹാരം തരണേ എന്നാണല്ലോ ജാതി മത വര്‍ണ്ണ വര്‍ഗ ഭേദമില്ലായെ നമ്മള് പ്രാര്‍ഥിക്കുന്നത്. അന്താരാഷ്ട്രാ സമൂഹം സോമാലിയയെ സഹായിക്കുന്ന തിരക്കിലേക്കാണ്.
പട്ടിണിയെന്നു കേള്‍ക്കുമ്പോള്‍ അങ്ങനെയുണ്ടോയെന്നു നമുക്കു തോന്നാം. ചുറ്റുപാടുകളുടെ പുറംപൂച്ചുകളെയാണല്ലോ നാം അധികവും കാണാറ്. പട്ടിണിയും പട്ടിണി മരണവും യാഥാര്‍ഥ്യമാണ്.
കഴിഞ്ഞിടെ ഹരിപ്പാട്ടില്‍ ഒരു പ്ളസ് വന്‍ വിദ്യാര്‍ഥിനി പട്ടിണി സഹിക്കാനാവാതെ കായലില്‍ച്ചാടി ആത്മഹത്യ ചെയ്തത് ഇനിയും മറക്കാറായിട്ടില്ല. അവള് പഠിക്കാന്‍ മിടുക്കിയായിരുന്നു, അനശ്വര. പക്ഷേ അവളുടെ സ്വപ്നങ്ങള്‍ പട്ടിണിതിന്നു തീര്‍ക്കുകയായിരുന്നു. അവളുടെ അച്ഛന് ഹൃദ്രോഗി. അമ്മയ്ക്കു ക്യാന്‍സര്‍. ഒരേയൊരു സഹോദരനു വൃക്കരോഗം. അവളെ സംരക്ഷിക്കേണ്ടവരെല്ലാം മാറാരോഗികള്‍. അവസാനം അവള് പട്ടിണികൊണ്ട് ജീവിതത്തെ തോല്‍പ്പിച്ച് മരണത്തിന്റെ അനശ്വരലോകത്തേക്കു കുതിച്ചു.
നമുക്കു സോമാലിയയ്ക്കുവേണ്ടി കുറഞ്ഞപക്ഷം വേദനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: