തിരുവനന്തപുരം: വിനായകന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിന്തള്ളപ്പെട്ടത് കമ്മട്ടിപ്പാടത്തില്‍ വിനായകനൊപ്പം തോളോട്തോള്‍ ചേര്‍ന്ന് പൊരുതിയ മണികണ്ഠന് ആചാരിയും മോഹന്‍ലാലും.
ഫയര്‍ ഡാന്‍സ് രംഗത്തുനിന്നും മാന്ത്രികന് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടി കടന്നുവന്ന വിനായകന് ഒരു ദശകങ്ങള്‍ക്കുശേഷം മലയാളസിനിമയില്‍ പുതിയ ചരിത്രമെഴുതി. ഒപ്പം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാല്‍ പരിഗണിക്കപ്പെട്ടത്.
ഒറ്റയാള്‍ പാതയിലെ പ്രകടനത്തിലൂടെ കലാധരനും കമ്മട്ടിപ്പാടത്തിലെ തന്നെ പ്രകടനത്തിലൂടെ മണികണ്ഠനും ഒപ്പമുണ്ടായിരുന്നു. ഒപ്പത്തിലെ അന്ധനായ കഥാപാത്രത്തിന്റെ അവതരണത്തിന് മോഹന്‍ലാലിന് അവാര്‍ഡ് നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയെ അപാര മികവില്‍ അവതരിപ്പിച്ച വിനായകനുവേണ്ടി ജൂറി അധ്യക്ഷന്‍ എ.കെ.ബിര്‍ രംഗത്തെത്തി.
മാന്‍ഹോളില്‍ വിധു വിന്സെന്റിനുവേണ്ടി വാദിച്ചതും ബിര്‍ തന്നെ. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ ജൂറി അധ്യക്ഷന്‍ മാന്‍ഹോളിനെ തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: