ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യാക്കാരന് തടവു ശിക്ഷ. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യോഷിത സിങ്ങിനെയാണ് ന്യൂയോര്‍ക്ക് കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇയാള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.
ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ മറവില്‍ ഇന്ത്യയില്‍ ആക്രമണം നടത്താനാണ് ഇയാള്‍ ഗൂഢാലോചന നടത്തിയത്. 2013 സെപതംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സിങ് ഗൂഢാലോചനയില്‍ പങ്കാളിയായത്. ദക്ഷിണേഷ്യയിലേക്ക് യാത്ര ചെയ്യാനും പണമടക്കമുളള മറ്റ് ഭൗതിക സാഹചര്യങ്ങള്‍ നല്‍കാമെന്നും ഇയാള്‍ ഭീകരര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കൂട്ടത്തിലൊരാള്‍ ഇന്ത്യയിലെത്തി ആക്രമണം നടത്താനായിരുന്നു ധാരണ.
2013 ഡിസംബറില്‍ ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനെത്തിയെങ്കിലും അമേരിക്കന്‍ അധികൃതര്‍ ഇയാളെ തടഞ്ഞ് വച്ചു. തുടര്‍ന്നാണ് വലിയ ഗൂഢാലോചന പുറത്ത് വന്നത്.
















