ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തില്‍ വിവാഹ ആഘോഷത്തിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ 26 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
സ്‌ഫോടക വസ്തുക്കളുമായെത്തിയ രണ്ടു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















