കാസര്‍കോട്: സ്ത്രീകളുടെ സൈ്വര്യ ജീവിതത്തിന് വികാതമായി നില്ക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി ഉണ്ടാകണമെന്ന് ബിഎംഎസ് വനിതാ സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനം റിട്ട.മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.താരാദാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമങ്ങള്‍ക്ക് ഉപരി സമൂഹത്തിന്റെ കടമയാണെന്ന് അവര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന ഇരകള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണം നല്കാന് ബാധ്യതയുള്ളവര്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് അപലപനീയമാണെ#്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കര്‍ശനമായി. തടയുന്നതിനും, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്തവം ഉറപ്പാക്കുന്നതിനും വേണ്ടി ബിഎംഎസ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന് പറഞ്ഞു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എ.ഓമന അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജില്ലാ ജോ.സെക്രട്ടറി പി.പ്രിയ സ്വാഗതവും, സുലോചന കോട്ടപ്പാറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: