നീലേശ്വരം: റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മൂഹലപ്പള്ളി വളവില്‍ അപകട മരണം സാധാരണ സംഭവം. ഇരട്ടപ്പാതയായതോടെ മരണനിരക്ക് കൂടി. കോളേജ് വിദ്യാര്‍ത്ഥിനിയടക്കം ഇവിടെ അപകടത്തില്‍ മരണപ്പെട്ടത് അടുത്ത കാലത്താണ്. ജനവാസ കേന്ദ്രമായ മൂലപ്പള്ളി ഭാഗത്ത് എഴുപത്തിയാറ് വര്‍ഷം പഴക്കവും പാരമ്പര്യവുമുള്ള എഎല്‍പി.സ്കൂളില്‍ കുട്ടികളെത്തുന്നത് കുറഞ്ഞു. രക്ഷിതാക്കള്‍ കൂടെയില്ലാതെ കുരുന്നുകള്‍ക്ക് റെയില്‍പ്പാളങ്ങള്‍ കടക്കാന്‍ സാദ്ധ്യമല്ല. തീവണ്ടിപ്പാളം കടന്നു വരുന്ന മക്കളെയോര്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാണവര്ക്ക്. ഇരട്ടപ്പാതയായതോടെ ദുരിതം ഇരട്ടിച്ചു. നാട്ടുകാരായ യുവാക്കള്‍ രാവിലെയും വൈകുന്നേരവും. സഹായത്തിനെത്തുമെന്നതാണ് ഒരാശ്വാസം. അടുത്ത മാസം റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കപ്പെടുകയാണ്. വളവ് കാരണം അകലെ നിന്ന് തീവണ്ടികളെ കാണാനും സാധിക്കില്ല മഴക്കാലമായാല്‍ ദുരിതം കൂടും.
റെയില്‍ പാളത്തിന് വടക്കുള്ളവര്‍ക്ക് ടൗണിലെത്താനും കുട്ടികളടക്കമുള്ള കാല് നടയാത്രക്കാരുടെ ജീവന് നേരിടുന്ന ഭീഷണിക്കും ഇവിടെ ഒരു മേല്‍പ്പാലം നിര്‍മ്മിക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗ്ഗം. പാലം നിര്‍മ്മിച്ചു കിട്ടാന്‍ മൂലപ്പള്ളി മാതൃക പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ റെയില്‍വേ മന്ത്രാലയത്തിനും, റെയില്‍വേ മന്ത്രി, പ്രധാനമന്ത്രി, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും തങ്ങളുടെ ജീവന്റെ സുരക്ഷക്കായി മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും തപാല്‍ കാര്‍ഡുകള്‍ അയക്കും. പരിഗണന ലഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്ന് പുരുഷ സ്വയം സഹായ സംഘം പ്രതിനിധികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: