തൃശൂര്‍: ബെഗളൂരു സ്വദേശിയും വ്യവസായിയും സിനിമാ നിര്‍മാതാവുമായ നവീനുമായി പ്രശസ്ത നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. പാട്ടുരായ്ക്കലിലെ ഭാവനയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍. ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. മഞ്ജുവാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ മാത്രമാണ് സിനിമാ ലോകത്തുനിന്ന് പങ്കെടുത്തത്.
വിവാഹം ചിങ്ങമാസത്തില്‍ നടത്താനാണ് തീരുമാനം. തീയതി നിശ്ചയിച്ചില്ല. 2002ല്‍ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2015ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നവീന്റെ അച്ഛന് മരിച്ചതിനാല്‍ മാറ്റിവെച്ചു. 2016ല്‍ ഭാവനയുടെ അച്ഛന് മരിച്ചതിനാല്‍ വീണ്ടും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: