മന്‍പ്രീത്
ടൊറന്റൊ: കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യക്കാരിക്ക് യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്. കാനഡയിലെ മോണ്‍ട്രിയലില്‍ താമസിക്കുന്ന മന്‍പ്രീത് കൂനെറിനാണ് യുഎസ് വിസ നിഷേധിച്ചത്.
ക്യുബെക്ക്-വെര്‍മൊണ്ട് അതിര്‍ത്തിയിലൂടെ യുഎസിലേക്ക് പ്രവേശിക്കാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആറു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ അസാധുവായ വിസയുമായെത്തിയ കുടിയേറ്റക്കാരിയെന്നു പറഞ്ഞാണ് തിരിച്ചയച്ചതെന്ന് കാനഡയില്‍ നിന്നു പുറത്തിറങ്ങുന്ന ദി ഹഫിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫോട്ടോയെടുത്ത് വിരലടയാളം രേഖപ്പെടുത്തി ഒട്ടേറെ തവണ ചോദ്യം ചെയ്ത ശേഷമാണ് വിസ നിഷേധിച്ചത്.
നടപടി അവിശ്വസനീയമെന്ന് മന്‍പ്രീത് ഫേസ്ബുക്കില്‍ കുറിച്ചു. എന്നെ കളിപ്പിക്കുകയായിരുന്നു. ഇനി പോകണമെങ്കില്‍ പുതിയ വിസ വേണം, അവര്‍ കുറിച്ചു. കഴിഞ്ഞ ഡിസംബറിലും മന്‍പ്രീതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. 24 മണിക്കൂര്‍ ന്യൂയോര്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ ഇവരെ പിടിച്ചുനിര്‍ത്തി.
















