ക്രൂരതയുടെ പര്യായമായ ഐഎസ് ഭീകരർ ഭാരതത്തെ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഭോപ്പാൽ- ഉജ്ജൈൻ ട്രെയിൻ സ്ഫോടനം. ഇതിന് ഉത്തരവാദിയായ സെയ്ഫുള്ള എന്ന ഐഎസ് ഭീകരനെ യുപി ഭികര വിരുദ്ധ സേന കൊലപ്പെടുത്തിയിരുന്നു. ഇവിടെ ഏറ്റവുമധികം ആകർഷിക്കപ്പെട്ടത് കൊല്ലപ്പെട്ട സെയ്ഫുള്ള എന്ന ഭീകരന്റെ പിതാവിന്റെ വാക്കുകളാണ്.
കുടുംബത്തിന് തണലായി താൻ വളർത്തിയ മകൻ ഭീകര സംഘടനയിൽ പോയി ഒടുവിൽ പോലീസിന്റെ തോക്കിൻ കുഴലിൽ കൊല്ലപ്പെട്ടത് ഈ പിതാവിനെ ഒട്ടും വേദനിപ്പിച്ചില്ല. സ്വന്തം രാജ്യത്തിനെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മകനെ എങ്ങനെയാണ് രാജ്യ സ്നേഹിയായ ഒരു അച്ഛൻ സ്വീകരിക്കുക. ഇവിടെയാണ് സർതാജ് എന്ന വയോധികനായ പിതാവിന്റെ രാജ്യ സ്നേഹവും ആത്മാർത്ഥയും നമ്മൾ മനസിലാക്കേണ്ടത്. കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം സർതാജ് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു.
‘രാജ്യദ്രോഹിക്ക് തന്റെ മകനാകാന്‍ സാധിക്കുകയില്ല. തങ്ങള്‍ ഇന്ത്യക്കാരാണ് തങ്ങളുടെ പൂര്‍വികരും ഇവിടെ ജനിച്ച് വളര്‍ന്നവരാണ്. രാജ്യത്തിന് എതിരെ പ്രവര്‍ത്തിച്ചവന്‍ തന്റെ മകനല്ല, ഒരു കാരണവശാലും സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ല- എന്നാണ് സര്‍താജ് പറഞ്ഞത്’
രണ്ട് മാസം മുൻപായിരുന്നു സെയ്ഫുള്ള വീട് വിട്ട് പുറത്തേക്ക് പോയത്. ഒരു ജോലിയിലും ഏർപ്പെടാതിരുന്ന സെയ്ഫുള്ള ഒരു സുപ്രഭാതത്തിൽ സൗദിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും തിരിച്ചത്. എന്നാൽ മകൻ ഭീകര സംഘടനയിലെ കറുത്ത ജിഹാദാകാൻ പോകുകയാണെന്ന് കുടുംബം അറിഞ്ഞിരുന്നില്ല. തുടർന്ന് മറ്റ് രണ്ട് ഭീകരർ പിടിയിലാകുമ്പോഴാണ് സെയ്ഫുള്ളയും ഐഎസ് സംഘത്തിൽ ഉൾപ്പെട്ടതായി മനസിലാക്കാൻ സാധിക്കുന്നത്. ഇതിനിടയിൽ ലക്നൗവിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സെയ്ഫുള്ള കൊല്ലപ്പെടുകയും ചെയ്തു.
ഭീകരന്റെ മൃതദേഹത്തിൽ നിന്നും ഐഎസ് പതാക, ട്രെയിൻ സമയക്രമ രേഖ, എട്ട് കൈതോക്ക്, 650 വെടിയുണ്ടകൾ, സ്വർണം, സിം കാർഡ്, പാസ്പോർട്ട് എന്നിവയും പോലീസിന് ലഭിച്ചിരുന്നു. ആറോളം പേർ അടങ്ങിയ സംഘത്തിലാണ് സെയ്‌ഫുള്ളയും ഉൾപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: