ജനീവ: വടക്കു പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ കഫേയിലുണ്ടായ വെടിവയ്‌പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.15 നാണ് സംഭവമുണ്ടായത്.
രണ്ടു തോക്കുധാരികള്‍ കഫേയിലേക്കു കടന്നുവരികയും ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ബേസല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
















