സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു. വിധി വന്നതോടെ പാര്‍ക്ക് അനുകൂലികളും പോലീസും തമ്മില്‍ കോടതിയ്‌ക്ക് പുറത്ത് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.
രാജ്യത്ത് എഴുപത് ശതമാനത്തിലേറെ പേര്‍ പാര്‍ക്കിനെ ഇംപീച്ച് ചെയ്യാനുളള നീക്കത്തെ പിന്തുണയ്‌ക്കുന്നവരാണ്. പുറത്താക്കപ്പെട്ട പാര്‍ക്കിനെതിരെ അഴിമതി ആരോപണങ്ങളടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. ഇവര്‍ക്കെതിരെ നിയമനടപടികളുമുണ്ടാകും.
പ്രധാനമന്ത്രി ഹ്വാങ് ക്യോയെ ആക്ടിങ് പ്രസിഡന്റായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരെ അദ്ദേഹം ആ പദവിയില്‍ തുടരും.
അതേസമയം ഇദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ ധനകാര്യമന്ത്രി പ്രസിഡന്റ് പദം ഏറ്റെടുക്കും.
















