വെള്ളറട: വെള്ളറട പഞ്ചായത്തിലെ കോളനികൡല്‍ മരണം നടന്നാല്‍ ശവസംസ്‌കാരം നടത്താന്‍ പൊതു ശ്മശാനങ്ങള്‍ ഇല്ല. ശവസംസ്‌ക്കാരം വീട്ടിനുള്ളിലോ മുറ്റത്തോ നടത്തേണ്ട അവസ്ഥ. ഇല്ലെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് തൈക്കാട് ശാന്തികവാടത്തില്‍ എത്തിക്കണം. ശ്മശാനം നിര്‍മ്മിക്കാമെന്ന് വിവിധ തെരഞ്ഞെടുപ്പുകളില്‍ നേതാക്കള്‍ വാഗ്ദാനം നല്‍കും.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ കയറിയാല്‍ വാഗാദാനം പാഴ്‌വാക്കാവുന്നു. വെളളറടയില്‍ നിന്നു 38 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമേ തൈക്കാട് എത്തുകയുള്ളു. വെള്ളറടയില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അനുയോജ്യമായ വസ്തു കിട്ടിയാല്‍ അത് അവിടെ വൈദ്യുതശ്മശാനം നിര്‍മ്മിക്കുന്നതിന് അടുത്തിടെ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥല ഉടമയുമായി വില നിശ്ചയിച്ച് സംസാരിച്ചുറപ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ശവശംസ്‌ക്കാരത്തിന് കിലോമീറ്ററുകള്‍ താണ്ടി, ഭാരിച്ച വാഹനവാടകയും ചെലവുകളും കണ്ടെത്തേണ്ട അവസ്ഥയിലാണ് വെള്ളറടയിലെ കോളനി നിവാസികള്‍.
















